മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ജില്ലയിൽനിന്ന് എംഎൽഎമാരെ മന്ത്രി പദവിക്ക് പരിഗണിക്കാത്തതും സ്റ്റാഫ് നിയമനത്തിൽ അവഗണിച്ചതും മുൻനിർത്തിയാണ് വിമർശനം. ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്നും വിമർശനം. മണ്ഡലം ഭാരവാഹികളാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


