എറണാകുളം കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൽ വ്യോമസേനയാണ് രക്ഷപ്പെടുത്തിയത്. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്.

കൊച്ചി: ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു. എറണാകുളം കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൽ വ്യോമസേനയാണ് രക്ഷപ്പെടുത്തിയത്. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തുമൊത്ത് ട്രക്കിംഗ് പോയതായിരുന്നു അനൂപ്. ട്രക്കിംഗിനിടെ അനൂപ് കാൽ തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയുമായിരുന്നു. ഏപ്രിൽ 3 നായിരുന്നു അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred