മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്നും മൃതദേഹം സഫിയ കൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്ന് അമ്മയും ബന്ധുക്കളും
കൊച്ചി : ഏഴ് ദിവസം മുൻപ് ഗൾഫിൽ ആത്മഹത്യ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നൽകി. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സഫിയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്നും മൃതദേഹം സഫിയ കൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്ന് അമ്മയും ബന്ധുക്കളും അറിയിച്ചു. നാലര വർഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ പ്രസന്നകുമാരി പറയുന്നത്. വിവാഹമോചനം നടക്കാത്തതിനാൽ ജയകുമാർ മനോവിഷമത്തിലായിരുന്നെന്നാണ് സഫിയയുടെ പ്രതികരണം. മൃതദേഹം എവിടെ സംസ്കരിക്കുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു.
കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിൽ ബന്ധുക്കളും ഇയാൾക്കൊപ്പം താമസിച്ചിരുന്ന യുവതി സഫിയയും തമ്മിൽ നിലനിന്നിരുന്നു. ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തുകയായിരുന്നു.
വിവാഹിതനായ ജയകുമാർ നാല് വർഷമായി സഫിയയ്ക്കൊപ്പമാണ് താമസം. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബന്ധുക്കൾ ഏറ്റെടുക്കണം എന്നായിരുന്നു സഫിയയുടെ ആവശ്യം. എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പ്രതികരണം. ഒടുവിലാണ് ഇപ്പോൾ മൃതദേഹം സഫിയ തന്നെ കൊണ്ടുപോകട്ടെ എന്നും തങ്ങൾ ഏറ്റെടുക്കില്ലെന്നും ബന്ധുക്കൾ തീരുമാനിച്ചത്.
Read More : പ്രവാസി ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ല; പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ
