തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും നിരോധിക്കണമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മീഷന്‍. ക്യാമ്പസുകളിലെ അക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ ഓള്‍ ഇന്ത്യാ സേവ് എ‍ഡ്യൂക്കേഷന്‍ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. 

അതേസമയം എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനകളും കമ്മീഷനുമായി സഹകരിക്കുന്നില്ല. കമ്മീഷന്‍റെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അറിയിച്ചു.