സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.എ ഐ ക്യാമറ ഇടപാടില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും കെ മുരളീധരന്‍
തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെ പരിഹസിച്ച് കെ മുരളീധരന്‍ രംഗത്ത്.സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും.ജുഡീഷ്യൽ അന്വേഷണത്തിനായി കോടതിയെ സമീപിക്കും.കെൽട്രോൺ അടച്ചുപൂട്ടണം.വെള്ളാനയാണ് കെൽട്രോണെന്നും മുരളീധരന്‍ പറഞ്ഞു.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്‍റെ ന്യായീകരണം. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെയെന്നും ബാലന്‍ പറഞ്ഞു
എഐ കാമറ നിരീക്ഷണത്തില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുലള്ള ഉന്നതരെ ഒഴിവാക്കാനുള്ള മോട്ടോര്‍ വാഹനവകുപ്പ് തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദാണ് പരാതിക്കാരന്‍. മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം പൊതുജനങ്ങളോടുള്ള അനീതിയാണെന്ന് പരാതിയില്‍ പറയുന്നു.പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.
