കോഴിക്കോട്: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ മുരളീധരൻ എം പി. ഇത്തരത്തിലാണ് എക്കാലവും സിപിഎം പ്രവർത്തിച്ചു വന്നിരുന്നത്. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വടകര എംപിയായ തന്നെ പലപ്പോഴും സിപിഎം പല പരിപാടികളിൽ നിന്നും ഒഴിവാക്കുകയാണ്. പ്രതികരിക്കുന്നവരെ ഇത്തരത്തിൽ ഒറ്റപ്പെടുത്തുന്ന രീതിയാണ് എന്നും സിപിഎം അവലംബിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. 

Read More: 'ഞാനും ആത്മഹത്യ ചെയ്യും', അപവാദ പ്രചാരണം നടത്തിയ 'ദേശാഭിമാനി'ക്കെതിരെ നിയമനടപടിയെന്ന് സാജന്‍റെ ഭാര്യ