ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും. വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് ലഭിക്കുമെന്നും സൂചനയുണ്ട്.
തിരുവനന്തപുരം: സിപിഐയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച സൂചനകൾ പുറത്തുവന്നു. കെ രാജൻ റവന്യു വകുപ്പ് മന്ത്രിയായേക്കുമെന്നാണ് സൂചന. പി പ്രസാദിന് കൃഷിവകുപ്പ് നൽകുന്ന കാര്യം പരിഗണനയിലുണ്ട്. ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും. വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് ലഭിക്കുമെന്നും സൂചനയുണ്ട്.
പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.
മന്ത്രിമാരുടെ പട്ടിക പാര്‍ട്ടിതിരിച്ച്:
സിപിഎം
1. പിണറായി വിജയൻ
2. എം.വി.ഗോവിന്ദൻ
3. കെ.രാധാകൃഷ്ണൻ
4.കെ.എൻ ബാലഗോപാൽ
5. പി.രാജീവ്
6. വി.എൻ.വാസവൻ
7. സജി ചെറിയാൻ
8. വി.ശിവൻ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആർ.ബിന്ദു
11. വീണാ ജോർജ്
12. വി.അബ്ദു റഹ്മാൻ
സിപിഐ
13. പി.പ്രസാദ്
14. കെ.രാജൻ
15. ജെ ചിഞ്ചുറാണി
16. ജിആർ അനിൽ
17. റോഷി അഗസ്റ്റിൻ - കേരളാ കോൺഗ്രസ് എം
18. കെ.കൃഷ്ണൻകുട്ടി - ജെഡിഎസ്
19. അഹമ്മദ് ദേവർകോവിൽ - ഐഎൻഎൽ
20. ആൻണി രാജു - ജനാധിപത്യ കേരള കോൺഗ്രസ്
21. എ.കെ.ശശീന്ദ്രൻ - എൻസിപി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
