പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ആനി രാജയുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളാ പൊലീസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടെന്ന സിപിഐ ദേശിയ നിര്‍വ്വാഹക സമിതി അംഗം ആനി രാജയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. മാര്‍ക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണ് പൊലീസിലുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മത തീവ്രവാദികള്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നത് അവരാണ്. പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. ബാലരാമപുരം ആറ്റിങ്ങൽ സംഭവങ്ങളിൽ നടപടിയില്ലാത്തത് അതിന് ഉദാഹരണമാണ്. ആനി രാജയുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയനാണെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ആനി രാജയ്ക്ക് തലയ്ക്ക് വെളിവില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

Also Read: 'കേരളാ പൊലീസില്‍ ആര്‍എസ്‍എസ് ഗ്യാങ്'; ആനി രാജയുടെ വിമര്‍ശനം തള്ളി കാനം രാജേന്ദ്രന്‍

കേരളാ പൊലീസില്‍ ആർഎസ്എസ് ഗ്യാങ്ങുണ്ടെന്ന ആനിരാജയുടെ പരാമർശം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തള്ളി. കേരളത്തിലെ സിപിഐക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ ആനിരാജ നടത്തിയ വിമ‍ർശനം പാര്‍ട്ടി നിലപാട് ലംഘനമാണെന്നാണ് കേരള ഘടകത്തിന്‍റെ അഭിപ്രായം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona