കളമശ്ശേരി സ്ഫോടനം; പത്തനംതിട്ടയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണം
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ
പശ്ചാത്തലത്തിലാണ് നിർദേശം. പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
സര്‍വ്വ കക്ഷിയോഗം ഇന്ന്; സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും
അതേസമയം, കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും.
തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം
വിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാർ നിലപാടിൽ പ്രതിപക്ഷ
കക്ഷികൾ ഒറ്റക്കെട്ടാണ്.
https://www.youtube.com/watch?v=Ko18SgceYX8