Asianet News MalayalamAsianet News Malayalam

കണ്ടല ബാങ്ക് ക്രമക്കേട്; ഇഡി പരിശോധന ഇന്നും തുടരും, ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ ഡോക്ടർമാരുടെ നിർദേശം തേടും

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക.

Kandala Bank Irregularity; The ED inspection will continue today fvv
Author
First Published Nov 10, 2023, 7:23 AM IST

തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക.

ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ട‍ർമാർ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ ഇന്ന് ആശുപത്രി വിട്ടേക്കും. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിൽ നിന്ന് വരും ദിവസങ്ങളിൽ വിശദാംശങ്ങള്‍ ശേഖരിക്കും. അഖിൽ ജിത്തിന്‍റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. 

മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന്; ഉച്ചതിരിഞ്ഞ് എൽഡിഎഫ് യോഗം

കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബുധനാഴ്ച്ച പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് 48 മണിക്കൂർ പൂര്‍ത്തിയായ ശേഷമാണ് അവസാനിച്ചത്. പൂജപ്പുരയിലെ വീട്ടിൽവെച്ചായിരുന്നു ഭാസുരാംഗന്‍റെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനിടെയായിരുന്നു ഭാസുരാംഗന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കൈക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നൽകിയത്. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്.

കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വേണമെന്ന് ക്രൈംബ്രാഞ്ച്,തമ്മിലടിക്കാനുള്ള നേരമല്ലെന്നും,അപക്വമെന്നും ഇഡി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios