കൊച്ചി: സർവീസിൽ തിരിച്ചെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥൻ. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന് ചൂണ്ടിക്കാട്ടിയാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൻ ഗോപിനാഥനോട് നിർദേശിച്ചത്. എന്നാൽ തിരിച്ചിനി ഐഎഎസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം. 

രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. പ്രതികൂല ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാറാണെന്നും എന്നാലിനി ഐ എ എസ് ഉദ്യോഗസ്ഥൻ ആയി ഇല്ല എന്നുമാണ് നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് കണ്ണൻ ഗോപിനാഥന്‍റെ മറുപടി എന്നാണ് വിവരം