Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ മൂന്ന് പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരിൽ ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്.

kannur covid patients details
Author
Kannur, First Published May 20, 2020, 8:02 PM IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്. മെയ് 16 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയചപ്പാരപ്പടവ് സ്വദേശി, മെയ് 17 ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി എന്നിവര്‍ക്കും ധര്‍മടം സ്വദേശിയായ 62കാരിക്കുമാണ് രോഗബാധയുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 132 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗമുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

എറണാകുളം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മെയ് 18 ന് അബുദാബി-കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ വ്യക്തിക്കാണ്. കൊവിഡ് സ്ഥിരീകരിച്ച തൃശൂർ ജില്ലക്കാരനായ പ്രവാസിയും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം10 ആയി. 

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, എല്ലാവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവര്‍

 

 

Follow Us:
Download App:
  • android
  • ios