ധിക്കാരി, പാര്‍ട്ടിക്കാർക്കല്ല പരിഗണന കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും; പി ശശിക്കെതിരെ കാരാട്ട് റസാഖ്
പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നൽകുന്നതെന്നും റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം : പി വി അൻവറിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് വിമർശിച്ചു. പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നൽകുന്നതെന്നും റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നേരത്തെ പിവി അൻവറും പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ക്രമസമാധാനചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അൻവറിന്റെ ആക്ഷേപം. നൊട്ടോറിയസ് ക്രിമിനലാണ് അജിത് കുമാറെന്നും ഇതിന് പിന്തുണ നൽകുന്നത് ശശിയാണെന്നുമായിരുന്നു അൻവറിന്റെ ആരോപണം.
അൻവറും റസാക്കും മാത്രമല്ല, കെ ടി ജലീലും രൂക്ഷ വിമർശനമാണ് പി ശശിക്കെതിരെയും എഡിജിപി അജിത് കുമാറിനെതിരെയും ഉയർത്തുന്നത്. അൻവറിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ ശുദ്ധീകരണം നടത്തുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് കെ.ടി ജലീൽ എംഎൽഎ. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല.അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ബലാത്സംഗക്കേസ് പ്രതി, മുകേഷിന് ജാമ്യം നൽകരുത്, സർക്കാർ കോടതിയിൽ