ആലപ്പുഴ ജില്ലയിലെ കാവാലം പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പിജെ ജോഷി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ആലപ്പുഴ: കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ. ജോഷി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാവാലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുള്ള സിപിഎം അംഗമായിരുന്നു. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

YouTube video player