Asianet News MalayalamAsianet News Malayalam

കേരളത്തിന് എയിംസ് ലഭിക്കുമോ? ജോൺ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി! 'സമയമാകുമ്പോൾ കിട്ടും'

കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ ഇന്ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു

Kerala AIMS Isuue latest news Union Health Minister JP Nadda reply to John Brittas MP Rajya Sabha on whether AIIMS will be available to Kerala
Author
First Published Aug 7, 2024, 12:05 AM IST | Last Updated Aug 7, 2024, 12:05 AM IST

ദില്ലി: കേരളത്തിന് എയിംസ് ലഭ്യമാകുമോയെന്ന ജോൺ ബ്രിട്ടാസ് എം പിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ മറുപടി. കേരളത്തിനും എയിംസ് പരിഗണനയിൽ ഉണ്ട് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഒറ്റ വരിയിൽ പറഞ്ഞത്. സമയമാകുമ്പോൾ കേരളത്തിന്‍റെ എയിംസ് ആവശ്യം പരിഗണിക്കുമെന്നും നദ്ദ രാജ്യസഭയിൽ പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ ഇന്ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിച്ചിട്ടും ആരോഗ്യ സംവിധാനങ്ങളിൽ രാജ്യത്ത് ഒന്നാമതുള്ള കേരളത്തിന് എയിംസ് നൽകാത്തത് വിവേചനമാണെന്ന് ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ ചൂണ്ടിക്കാട്ടിയത്. സി പി എം രാജ്യസഭ എം പിയുടെ ചോദ്യത്തിന് ഒറ്റവരിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറഞ്ഞതെങ്കിലും പ്രതീക്ഷ നൽകുന്നതാണ് അത്. 

ഇതാ ഉഗ്രൻ അവസരം, 6 ദിവസം ആമസോണിൽ വമ്പൻ ഓഫർ, 75 ശതമാനം വരെ വിലക്കുറവിൽ എന്തൊക്കെ വാങ്ങാം; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios