07:25 PM (IST) Apr 05

Malayalam News Live:മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി

തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവ് ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു .സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Read Full Story
05:11 PM (IST) Apr 05

Malayalam News Live:ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തുമായി തെളിവെടുപ്പ്, റിമാന്‍ഡ് അടുത്തയാഴ്ച വരെ നീട്ടി, നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണെന്ന് മൊഴി

ലൈംഗികാതിക്രമക്കേസില്‍ സംവിധാകന്‍ രഞ്ജിത്തുമായി പൊലീസിന്‍റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. നാളെ വരെ കസ്റ്റഡിയുണ്ടെങ്കിലും ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതോടെ വീണ്ടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Read Full Story
04:56 PM (IST) Apr 05

Malayalam News Live:ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം, ഭരണത്തിലെത്തിയാൽ 2 വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങും; അമിത് ഷാ

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ കേരളത്തിൽ ഭരണത്തിലെത്തിയാൽ രണ്ട് വര്‍ഷത്തിനുള്ളിൽ എയിംസിന്‍റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കുന്നത്തുനാടിൽ ട്വന്‍റി20 സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Read Full Story
03:56 PM (IST) Apr 05

Malayalam News Live:എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് മല്ലികാർജുൻ ഖർഗെ; 'പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്'

എഫ്സിആർഎ നിയമ ഭേദഗതി പരിഷ്കാരം അല്ലെന്നും , ആക്രമണം ആണെന്നും മല്ലികാർജുൻ ഖർ‌​ഗെ. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ

Read Full Story
03:47 PM (IST) Apr 05

Malayalam News Live:വർക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്നും യുവാവ് 60 അടി താഴ്ചയിലേക്ക് ചാടി

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേക്ക് ചാടി. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണൻ ആണ് താഴേക്ക് ചാടിയത്. യുവാവ് മദ്യലഹരിയിൽ കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Read Full Story
03:16 PM (IST) Apr 05

Malayalam News Live:കൃഷ്ണലാലിൻ്റെ ജീവനെടുത്തത് മദ്യപിച്ച് കാറോടിച്ചയാൾ; ശസ്ത്രക്രിയയുടെ തുക കണ്ടെത്താനാവാതെ കുടുംബം, ഹൃദയം സ്വീകരിക്കുന്നത് കുമരകം സ്വദേശി അരുൺ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് തന്നെ ശസ്ത്രക്രിയ നടക്കും. മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്തിയത്. 14 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവാകുന്നത്. അൽപ്പസമയം മുമ്പാണ് കൃഷ്ണലാലിൻ്റെ ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോയത്.

Read Full Story
03:14 PM (IST) Apr 05

Malayalam News Live:2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ, ഇത്തവണയും അത് ആവര്‍ത്തിക്കുന്നു; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തല

വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Read Full Story
02:25 PM (IST) Apr 05

Malayalam News Live:'അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം', വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് നിർദേശം നൽകിയെന്നാണ് സി പി മാത്യു പറഞ്ഞത്

Read Full Story
02:24 PM (IST) Apr 05

Malayalam News Live:കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ, വാടനാപ്പള്ളിയിൽ നാടകീയ രംഗങ്ങള്‍

തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയതോടെ സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നു

Read Full Story
02:17 PM (IST) Apr 05

Malayalam News Live:ശരണ്യയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഡികെ ശിവകുമാർ; തെരച്ചിലിന് ആന്റി നക്സൽ ഫോഴ്‌സും, പ്രതീക്ഷയോടെ കുടുംബവും സുഹൃത്തുക്കളും

കോഴിക്കോട് സ്വദേശി ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്. അറുപതോളം പേർ നാലു സംഘങ്ങളായി കാട് അരിച്ചുപെറുക്കിയിട്ടും ഫലമില്ല. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ നിന്നാണ് ശരണ്യയെ കാണാതായത്.

Read Full Story
01:04 PM (IST) Apr 05

Malayalam News Live:പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്നാണ് ഷാഫിയുടെ വ്യാമോഹം, ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യബന്ധമു ണ്ടെന്നും ഇ എൻ സുരേഷ് ബാബു

സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യം. എന്നാൽ ഷാഫിയുടെ കുതന്ത്രം പാലക്കാട് നടക്കില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. ഇത് കൊങ്ങാടും മലമ്പുഴയിലും വ്യക്തമാണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.

Read Full Story
12:56 PM (IST) Apr 05

Malayalam News Live:വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടം; ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് എടുത്തു, കേസെടുത്ത് പൊലീസ്

മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ടോൾ പ്ലാസയിൽ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് എടുത്തതാണ് അപകടത്തിന് കാരണം എന്നാണ് എഫ്ഐആറിൽ പറയുന്നത്

Read Full Story
12:42 PM (IST) Apr 05

Malayalam News Live:ശരണ്യയെ കാണാതായ സംഭവം; കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി, ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാൻ നിർദേശം

കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെസി വേണുഗോപാല്‍ ചോദിച്ചറിഞ്ഞു

Read Full Story
12:40 PM (IST) Apr 05

Malayalam News Live:'ശരണ്യക്കൊപ്പം ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത് 9 പേര്‍, കുന്നിന്‍റെ മുകളിൽ നിൽക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞു'; വനംവകുപ്പ് ഉദ്യോഗസ്ഥൻ

കുടകിലെ തടിയന്‍റെ മോള്‍ മലയിൽ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശരണ്യ തടിയന്‍റെ മോള്‍ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story
12:26 PM (IST) Apr 05

Malayalam News Live:'കരുണാനിധിയെ സ്റ്റാലിൻ വീട്ടുതടങ്കലിലാക്കി, മരണത്തിൽ അന്വേഷണം നടത്തും'; നാടകീയ പ്രഖ്യാപനവുമായി എടപ്പാടി കെ പളനിസ്വാമി

'കരുണാനിധിയുടെ മരണത്തിൽ അന്വേഷണം നടത്തും', നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി

Read Full Story
12:18 PM (IST) Apr 05

Malayalam News Live:നിർമ്മല സീതാരാമൻ പാലക്കാട്ട്, ഓണത്തിനും ക്രിസ്മസിനും 2 ഗ്യാസ് സിലിണ്ടർ സൗജന്യം നൽകുമെന്ന് പ്രഖ്യാപനം

പാലക്കാട് കോങ്ങാട് എൻഡിഎ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, പ്രാദേശിക ജനപ്രതിനിധികൾക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.

Read Full Story
12:06 PM (IST) Apr 05

Malayalam News Live:അമിത് ഷാ ബേപ്പൂരിൽ; എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തി; എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും

കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

Read Full Story
12:05 PM (IST) Apr 05

Malayalam News Live:മുനാഫിഖ് പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആയിഷത്ത് ഫർസാന; 'താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, നിയമപരമായി നേരിടും'

പ്രസംഗത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആയിഷത്ത് ഫർസാന. വിവാദത്തെ നിയമപരമായി നേരിടുമെന്നും ആയിഷത്ത് ഫർസാന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Full Story
11:53 AM (IST) Apr 05

Malayalam News Live:ഭൂരിപക്ഷ പ്രവചന മത്സരം, വാഗ്ദാനം 10001 രൂപ; സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ഭൂരിപക്ഷ പ്രവചന മത്സരത്തിൽ കേസ്. എം ലിജുവിന്‍റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 10001 രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കായംകുളം പൊലീസ് കേസെടുത്ത്

Read Full Story
11:36 AM (IST) Apr 05

Malayalam News Live:ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്, ചെങ്കുത്തായ പ്രദേശം വെല്ലുവിളി

കയ്യിലുണ്ടായിരുന്ന വസ്ത്രമോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. കിഴക്ക് ഭാ​ഗം കേരളമാണ്. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Read Full Story