പള്ളിയുടെ കോംപൗണ്ട‌ിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പള്ളിയുടെ കോംപൗണ്ട‌ിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം, പുതുക്കുറിച്ചി സ്വദേശി കുമാർ പി പ്രതീഷ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മോഷണം നടന്നത്. ചെറുവെട്ടുകാട് 'അസംബ്ലീസ് ഓഫ് ഗോഡ്' ചർച്ചിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന പുന്നക്കുളം സ്വദേശിയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. ഉടമ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും സ്കൂട്ടർ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എസ്ഐ ഓമനക്കുട്ടൻ നായർ, എഎസ്ഐ ജയകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred