Asianet News MalayalamAsianet News Malayalam

ലോകായുക്ത ഭേദഗതി, ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കൽ, പ്രക്ഷുബ്‍ധമാകുമോ സഭ; നിയമസഭാ സമ്മേളനം നാളെ മുതൽ

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ അടക്കമുള്ള ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്ന് ഉണ്ടാകും. ഭേദഗതിയോടുള്ള എതിർപ്പ് അവസാനിച്ചിട്ടില്ലെന്ന് കാനവും

Kerala Assembly Special session from tomorrow
Author
Thiruvananthapuram, First Published Aug 21, 2022, 3:49 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നതിനിടെ നിയമ നിർമാണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്നു. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന്  11 ഓര്‍ഡിനൻസുകൾ റദ്ദായ അസാധാരണ സാഹചര്യം. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാടുന്ന സ്ഥിതിവിശേഷം, ലോകായുക്ത നിയമ ഭേദഗതിയിൽ സിപിഐ എതിര്‍പ്പ് എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന രാഷ്ട്രീയ ആകാംക്ഷ, എല്ലാറ്റിനും ഇടയിലാണ് പത്ത് ദിവസത്തെ പ്രത്യേക  നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ  അടക്കം ഭേദഗതികൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്ന് ഉണ്ടാകും.

സൗജന്യ ഓണക്കിറ്റ്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും, വിതരണം മറ്റന്നാള്‍ മുതല്‍; അറിയേണ്ടതെല്ലാം

ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥയോട് തുടക്കം മുതൽ സിപിഐക്കും എതിര്‍പ്പാണ്. ഇതിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സിപിഐ മുന്നോട്ടു വയ്ക്കുന്നത്. 24ന് ഭേദഗതി സഭയിൽ വരുന്നതിന് മുൻപ് സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയുണ്ടാകും. ഇക്കാര്യത്തിൽ സിപിഐക്കുള്ള വിയോജിപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭേദഗതി സഭയിൽ എത്തുന്നതിന് മുമ്പ് ഇക്കാര്യത്തിലെ അഭിപ്രായം വ്യത്യാസം പരിഹരിക്കുമെന്നും കാനം പറ‌‌‌‍ഞ്ഞു. 

ഇക്കുറി കാഴ്ചക്കാരാകില്ല, സർക്കാർ-ഗവർണർ പോരിൽ 'പക്ഷം പിടിച്ച്' കോൺഗ്രസ്

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വകലാശാല വൈസ് ചാൻസലര്‍ നിയമനത്തിൽ, ചാൻസലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതിയും നിയമസഭയിലെത്താനുള്ള സാധ്യതയുണ്ട്. നിലവിൽ പുറത്ത് വന്ന ലിസ്റ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് നിയമസഭയിൽ വന്നാൽ അതിനെതിരെയും കനത്ത പ്രതിഷേധം സഭയിൽ ഉയര്‍ന്നു വന്നേക്കും. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പ്രതികരിച്ചിരുന്നു. നാളെ തുടങ്ങി സെപ്തംബര്‍ രണ്ട് വരെയാണ് സമ്മേളനം. 

'കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയില്‍'; ഗുരുതര ആരോപണവുമായി ഗവർണർ

 

Latest Videos
Follow Us:
Download App:
  • android
  • ios