Asianet News MalayalamAsianet News Malayalam

'കേരളാ വികസന മാതൃക അനുഭവ പശ്ചാത്തലത്തിൽ, വായ്പയും നിക്ഷേപവും ഇല്ലാതെ മുന്നോട്ടുപോകാനാവില്ല': പിണറായി 

സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പാർട്ടി കോൺഗ്രസ് പതിപ്പിലാണ് കേരള ലൈൻ വിശദീകരിക്കുന്ന പിണറായിയുടെ ലേഖനം

kerala cm pinarayi vijayan article in chindha about nava kerala mission kerala development
Author
Kannur, First Published Apr 7, 2022, 10:34 AM IST

കണ്ണൂർ : കേരളത്തിൽ സിപിഎം(CPM) സ്വീകരിക്കുന്ന വികസന നയം വ്യക്തമാക്കി ( CPM Party Congress) മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പാർട്ടി സ്വീകരിക്കുന്ന വികസന മാതൃക അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പാർട്ടി കോൺഗ്രസ് പതിപ്പിലാണ് കേരള ലൈൻ വിശദീകരിക്കുന്ന പിണറായിയുടെ ലേഖനം.

നവ കേരളത്തിനായുള്ള സിപിഎം പാർട്ടി ഇടപെടൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പിണറായി വിശദീകരിക്കുന്നു. ആഗോള വത്കരണ നയമല്ല കേരളാ വികസന രേഖയിലുള്ളത്. വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് കൂടുതൽ നിക്ഷേപം ആവശ്യമുണ്ട്. നാടിന്റെ താൽപ്പര്യം ഹനിക്കാത്ത വായ്പ്പകളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായ്പപെടുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസിനെ കുറിച്ചുള്ള പ്രത്യേക പതിപ്പിൽ പിണറായിയുടെ ലേഖനമെന്നത് ശ്രദ്ധേയമാണ്. 

നേരത്തെ പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിലും സിൽവർലൈൻ പദ്ധതിയെക്കുറിച്ചും കേരളത്തിന്റെ വികസന പദ്ധതികളെകുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും പിണറായി ഉറപ്പ് നൽകുന്നു. വികസന പദ്ധതികൾക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കും. വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും കേരളാ മുഖ്യമന്ത്രി വിമർശിക്കുന്നു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്ട്ര സിപിഎമ്മിൽ നിന്നുള്ളവർ അടക്കം പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

'തോമസിനെ വിലക്കിയത് എന്നെ വെടിവെച്ച് കൊല്ലാൻ ആളെകൂട്ടിപ്പോയവൻ', സുധാകരനെതിരെ ഇപി ജയരാജൻ

Follow Us:
Download App:
  • android
  • ios