കോട്ടയം ചെങ്ങളത്ത് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

കോട്ടയം : ഇന്ധന വില വർദ്ധനയ്ക്കെതിരെ (Fuel Price Hike) കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടിൽ കളഞ്ഞുകൊണ്ടായിരുന്നു കേരളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കോട്ടയം ചെങ്ങളത്ത് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

അതിനിടെ ഇന്ധന വിലവർദ്ധനവിൽ ജനം നട്ടം തിരിയുമ്പോഴും വില ഉയരുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് രാജ്യത്ത് വില കൂടിയിട്ടില്ലെന്ന നിലപാടിലാണ് വി മുരളീധരൻ. ആഗോള തലത്തിൽ ഇന്ധന വില 50 ശതമാനം കൂടി. എന്നാൽ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധന. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ തിരുവ കുറച്ചു. എന്നാൽ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി മുരളീധരൻ വിമർശിക്കുന്നു. 

Fuel Price : ഞായറാഴ്ചയും അവധിയില്ല; ഇടിത്തീ പോലെ ഇന്ധനവില രാജ്യത്ത് കുതിക്കുന്നു, പെട്രോളിനും ഡീസലിനും കൂടി

ഇന്ധന വില വർധനയിൽ കേന്ദ്രത്തിന് രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടിയാണ് ഇന്ധന വില വർധനയ്ക്ക് കാരണമെന്ന് പിണറായി വിമർശിച്ചു. സ്വകാര്യ എണ്ണ കമ്പനികൾക്ക് ഈ മേഖലയിൽ അനുവാദം നൽകിയതിന്റെ തുടർച്ച കൂടിയാണ് വിലവർധന. കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച ആഗോളവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സർക്കാർ എന്നും പിണറായി അഭിപ്രായപ്പെട്ടു. 

ബിജെപി രാജ്യത്തെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധന എണ്ണക്കമ്പനികൾക്ക് വേണ്ടി: കോടിയേരി