പഴയ മെയിൽ ഐ.ഡിക്ക്പകരം ഇനി മുതൽ പുതിയ മെയിൽ ഐഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.

തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in.പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.
ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഹെൽപ്‌ലൈൻ നമ്പർ: 011 23747079

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.