ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറക്കും - Live updates

ഇന്നലെ 30 പേർ മരിച്ചതോടെ മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 42 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. ശനിയാഴ്ച മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും
വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍
വയനാട് ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 186 ക്യാമ്പുകള്‍. വിവിധ ക്യാമ്പുകളിലായി കാല്‍ ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിലേക്ക് കിഴക്കന്‍ വെള്ളം എത്തുന്നു
കുട്ടനാടിന്റെ താഴ്ന്ന ഭാഗങ്ങളിൽ കിഴക്കൻ വെള്ളം എത്തി തുടങ്ങി. വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കയറി തുടങ്ങി.
മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍
മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടങ്ങി. കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നു.
കാസർകോട് കനത്ത മഴ തുടരുന്നു
കാസർകോട് കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നു. തേജസ്വിനി പുഴ കര കവിഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി.
തിരിച്ചടിയായി മണ്ണിടിച്ചില്‍
പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ . രക്ഷാപ്രവർത്തകർക്ക് പുത്തുമലയില്‍ എത്താനാകുന്നില്ല .
പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു
പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.
ചാലക്കുടിയില്‍ ജലനിരപ്പ് താഴുന്നു
ചാലക്കുടിയില്‍ മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളമിറങ്ങി. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. പെരിയാറില്‍ ജലനിരപ്പ് 4.8 മീറ്ററായി കുറഞ്ഞു.
ബാണാസുര സാഗർ തുറന്നേക്കും
വൃഷ്ടി പ്രദേശത്ത് അതിതീവ്ര മഴ . പനമരം, കോട്ടത്തറ, പടിഞ്ഞാറെത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദ്ദേശം . അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും . 7:30ന് മുമ്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം . എട്ട് മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം.
12 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. രക്ഷാപ്രവർത്തനം തുടരുന്നു .
ട്രെയിനുകള്‍ റദ്ദാക്കി
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല . കണ്ണൂര്‍^ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി^മംഗളുരു എക്സ്പ്രസ്, കോയന്പത്തൂര്‍^മംഗളുരു ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, മംഗലാപുരം^കോയന്പത്തൂര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ്, കണ്ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്^ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്^തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗൺ^കോയന്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം^പാസഞ്ചര്‍, കോയന്പത്തൂര്‍^മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍^കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂർണമായി റദ്ദാക്കി
കവളപ്പാറയില്‍ കനത്ത മഴ, രക്ഷാപ്രവർത്തനം ദുഷ്കരം
കവളപ്പാറയില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. കവളപ്പാറയില്‍ എത്താനാകാതെ സൈന്യം
12 തീവണ്ടികൾ പൂർണമായും റദ്ദാക്കി
പലയിടത്തും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായില്ല . ഷൊർണൂർ^കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു . ആലപ്പുഴ വഴിയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് .
മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി
സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ^കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.
മഴയൊഴിയാതെ വയനാട്
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസർകോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .
കോഴിക്കോട്ട് ഗ്രാമ പ്രദേശങ്ങളില്‍ വെള്ളം കയറി
കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി,തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി.
ഇതുവരെ 42 മരണം
സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് ദിവസത്തിനിടെ 42 മരണം .
7 ജില്ലകളില്‍ റെഡ് അലര്‍ട്ട്
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്
തെരച്ചില്‍ പുനരാരംഭിക്കും
കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ രാവിലെ പുനരാരംഭിക്കും . കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും . കോട്ടക്കുന്നില്‍ തെരച്ചില്‍ ഇന്നും തുടരും.
ബാണാസുര സാഗർ തുറക്കും
ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തുള്ളവരെ ഒഴിപ്പിക്കും. രാവിലെ 7:30ന് മുന്പ് ജനങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.