സ്ഥലം മാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം.

കൊച്ചി: സ്ഥലം മാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകനെ സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അടുത്തയാഴ്ച പരിഗണിക്കുന്നതിലേക്ക് ഹൈക്കോടതി മാറ്റുകയും ചെയ്തു. 

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വ്യവസ്ഥകൾ പാലിക്കണമെന്ന സിഎടി ഉത്തരവ് ചോദ്യം ചെയ്തുള്ള പ്രധാന ഹർജി ഇന്ന് പരിഗണിക്കുന്നുണ്ടല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രധാന കേസ് നിലവിലുള്ളപ്പോൾ എന്തിനാണ് പുതിയ ഹർജി പരിഗണിക്കുന്നതെന്നും കോടതിയുടെ സമയം ഇപ്പോൾ ഇതിനുവേണ്ടി മാറ്റിവയ്ക്കേണ്ടതുണ്ടോ? ബി അശോകനെതിരെ സർക്കാർ നൽകിയ ഹർജി തൽക്കാലം മാറ്റിവയ്ക്കുകയല്ലേ നല്ലതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.

YouTube video player