Asianet News MalayalamAsianet News Malayalam

കേരളം ഇനി ഒരു ബ്രാൻഡ്, ആദ്യ പ്രൊഡക്ട് ഓഫ് കേരള ഉത്പന്നം നാളെ പുറത്തിറക്കും; സന്തോഷം പങ്കുവെച്ച് മന്ത്രി

ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്‍റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ‘കേരള ബ്രാൻഡ്’ ലൈസൻസ് ലഭിക്കുക.

Kerala is now a brand the first Product of Kerala product will be launched tomorrow
Author
First Published Aug 20, 2024, 5:44 PM IST | Last Updated Aug 20, 2024, 5:44 PM IST

കൊച്ചി: ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ്. ആദ്യ കേരള ബ്രാൻഡ് ലൈസൻസ് നാളെ കൈമാറും. നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസൻസ് കൈമാറുക. 

ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്‍റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ‘കേരള ബ്രാൻഡ്’ ലൈസൻസ് ലഭിക്കുക. ഇത്തരമൊരു പ്രത്യേക ലൈസൻസ് ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലടക്കം ഈ ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ മലയാളികൾക്കിടയിലും പിന്നീട് എല്ലാവർക്കുമിടയിലും കൂടുതൽ സ്വീകാര്യത ലഭിക്കും. 

കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡന്‍റിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാൻഡ് ലൈസൻസ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കും. 

മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നല്‍കുന്നത്. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ ചെലവിൽ മികച്ച വിപണിമൂല്യം സംരംഭത്തിന് ഉറപ്പാക്കാൻ സർട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിച്ച ഉത്പന്നങ്ങൾ ആകണം ബ്രാൻഡിനായി അപേക്ഷിക്കേണ്ടത്. ബാലവേല പാടില്ല, സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം, സുരക്ഷിതമായ തൊഴിലിടം തുടങ്ങിയ മാനദണ്ഡങ്ങൾ സംരഭങ്ങൾ പാലിക്കണം. തുടക്കത്തിൽ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അനുവദിക്കുന്നത് രണ്ട് വർഷക്കാലാവധിയിലാണ്. 

സംസ്ഥാന തലത്തിലും താലൂക്ക് തലത്തിലും അപേക്ഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. അപേക്ഷ ആദ്യം താലൂക്ക് തല സമിതിയിൽ സമർപ്പിക്കണം. ഈ സമിതിയുടെ ചെയർപേഴ്സൺ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജരും കൺവീനർ താലൂക്ക് വ്യവസായ ഓഫീസറുമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ല ഓഫീസർമാർ, വ്യവസായ വികസന ഓഫീസർ, വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, സാങ്കേതിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്നതാണ് താലൂക്ക് തല സമിതി. മാനദണ്ഡങ്ങൾ ഉറപ്പാക്കി സംസ്ഥാന സമിതിക്ക് ഇവർ അപേക്ഷ കൈമാറും.

പ്രിൻസിപ്പൽ സെക്രട്ടറി(വ്യവസായം) ചെയര്പേഴ്സണും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായ സംസ്ഥാനതല കമ്മിറ്റിയാണ് കേരള ബ്രാൻഡ് ആയി അംഗീകാരം നൽകുന്നത്. ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി, വകുപ്പ് പ്രതിനിധികൾ, കെഎസ്‌ഐഡിസി, കെ-ബിപ്, ഡി.ജി.എഫ്.ടി, കെഎസ്എസ്‌ഐഎ, ബിഐഎസ് പ്രതിനിധി, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്നതാണ് സംസ്ഥാന സമിതി.

7 വർഷം പൂട്ടിക്കിടന്ന പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക, നോട്ടീസ് കിട്ടി; ഇടപെടലുമായി എം ബി രാജേഷ്

ഒരു പയ്യന്‍റെ കഥ, ബസിൽ പാസ് കിട്ടിയതിനാൽ തുടർപഠനം സാധ്യമായ ആ പയ്യൻ ഇന്ന്...; ഹൃദയം തൊട്ട് കളക്ടറുടെ പ്രസംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios