സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ കരട് ആദ്യം മുഖ്യമന്ത്രിക്ക് നൽകാനുള്ള തീരുമാനത്തിൽ മാറ്റം. യുഡിഎഫ് ഉപസമിതിയാണ് ഇത് ആദ്യം ചർച്ച ചെയ്യുക. ഈ മാസം 30ന് മുൻപ് പുതിയ മദ്യനയം കൊണ്ടുവരാനാണ് തീരുമാനം. കെപിസിസി പ്രസിഡൻ്റ് യുഡിഎഫ് ഉപസമിതി അധ്യക്ഷനെ തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഇനിയുള്ള മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ആദ്യം കരട് നയം നൽകാനുള്ള തീരുമാനത്തിൽ മാറ്റം. യുഡിഎഫ് ഉപസമിതി മദ്യനയത്തിൻ്റെ കരട് ആദ്യം ചർച്ച ചെയ്യാനാണ് തീരുമാനം. കോൺഗ്രസ് നേതാവാണ് സമിതിയുടെ അധ്യക്ഷനാവുക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. പല വിഷയങ്ങളും അറിയുന്നില്ലെന്ന് മന്ത്രിമാർ ഇന്ന് ചേർന്ന യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി വിഡി സതീശനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്യനയത്തിലെ മുൻ തീരുമാനം മാറ്റിയത്.

യുഡിഎഫ് ഉപസമിതിയുടെ അധ്യക്ഷനായി ആര് വരണമെന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻ്റ് തീരുമാനമെടുക്കും. യുഡിഎഫിലെ മറ്റ് എല്ലാ ഘടകകക്ഷികളിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയായിരിക്കും ഉപസമിതി ഉണ്ടാക്കുക. ഈ മാസം 30 ന് മുൻപ് മദ്യനയം കൊണ്ടുവരാനാണ് തീരുമാനം.