12:08 AM (IST) Mar 23

ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്ത സംഭവം; കത്തിയ നിലയിൽ നോട്ടുകള്‍; സുപ്രീംകോടതി റിപ്പോര്‍ട്ട് പുറത്ത്

ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോ​ഗിക വസതിയിൽ നിന്ന് വൻതുക കണ്ടെത്തിയ സംഭവത്തിൽ ചീഫ് ജസ്റ്റീസ് നൽകിയ റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. 

കൂടുതൽ വായിക്കൂ
11:38 PM (IST) Mar 22

പതിവുപോലെ ദേശീയപാതയിൽ വാഹന പരിശോധനക്കെത്തി പൊലീസ്; കാറിൽ നിന്ന് പിടിച്ചത് 50 ലിറ്റർ ഇന്ത്യൻ വിദേശ മദ്യം

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. 

കൂടുതൽ വായിക്കൂ
11:09 PM (IST) Mar 22

'റിയ ചക്രവർത്തിയുടെ പങ്ക് കണ്ടെത്താനായില്ല, ക്രിമിനൽ ​ഗൂഢാലോചനയില്ല'; സുശാന്തിന്റേത് ആത്മഹത്യതന്നെയെന്ന് സിബിഐ

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ റിപ്പോർട്ട്. മരണത്തിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

കൂടുതൽ വായിക്കൂ
10:36 PM (IST) Mar 22

'പിഎംഇജിപി പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നവരെ സൂക്ഷിക്കണം', മലപ്പുറത്ത് മുന്നറിയിപ്പുമായി ജനറൽ മാനേജർ

അപേക്ഷ നൽകുന്നതിന് പണം ഈടാക്കുന്ന സ്വകാര്യ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, വിവരങ്ങൾ അധികാരികളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്

കൂടുതൽ വായിക്കൂ
10:15 PM (IST) Mar 22

ശിശുക്ഷേമസമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ന്യൂമോണിയ ബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കുഞ്ഞിനെ ആശുപത്രിയിലാക്കിയത്. 

കൂടുതൽ വായിക്കൂ
09:57 PM (IST) Mar 22

കഴിച്ച ഭക്ഷണം വായില്‍ തിരികെ തികട്ടി വരും, ഒന്നും തിന്നാൻ പറ്റാത്ത അവസ്ഥ; മെഡിക്കല്‍ കോളേജിൽ വിദഗ്ധ ചികിത്സ

കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്നനാള രോഗത്തിന് നൂതന ചികിത്സ. പിഒഇഎം ചികിത്സയിലൂടെ രോഗിക്ക് ഭക്ഷണം കഴിക്കാനായി. സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകി.

കൂടുതൽ വായിക്കൂ
09:33 PM (IST) Mar 22

വേനൽമഴ ശക്തമാകുന്നു, ഒപ്പം കാറ്റും; സ്കൂളിലെ 400ഓളം ഓടുകള്‍ പറന്നുപോയി, കാറിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം

വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ഇടുക്കി പന്നിയാർകുട്ടിയിൽ വ്യാപക നാശനഷ്ടം. കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി.

കൂടുതൽ വായിക്കൂ
09:12 PM (IST) Mar 22

ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെയാകണം: കെ സുധാകരൻ

ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനും ഫെഡറലിസത്തിനും വേണ്ടി ഇരട്ടത്താപ്പില്ലാതെ പോരാടണമെന്ന് കെ സുധാകരൻ. ഗവർണർമാരെ നിയമിച്ചിരിക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും സുധാകരൻ

കൂടുതൽ വായിക്കൂ
08:54 PM (IST) Mar 22

ബുള്ളറ്റിലെ യാത്രക്കിടെ വഴിയിൽ പൊലീസ് പരിശോധന, അരയിലും സീറ്റിനടിയിലുമായി കണ്ടത് 10 കവറിൽ കഞ്ചാവ്; അറസ്റ്റ്

വയനാട് മേപ്പാടിയിൽ ബുള്ളറ്റിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സാബിർ റഹ്മാനാണ് പോലീസിന്റെ പിടിയിലായത്

കൂടുതൽ വായിക്കൂ
08:52 PM (IST) Mar 22

ദില്ലി ഹൈക്കോടതി ജഡ്ജിയെ ജോലിയിൽ നിന്ന് മാറ്റിനിർത്തും ; ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വെര്‍മ്മയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ജസ്റ്റിസ് വെര്‍മ്മയെ ജോലിയിൽ നിന്ന് മാറ്റി നിര്‍ത്താനും ഹൈക്കോടതി തീരുമാനിച്ചു.

കൂടുതൽ വായിക്കൂ
08:43 PM (IST) Mar 22

സുരേന്ദ്രൻ തുടരുമോ അതോ പുതിയ മുഖം വരുമോ...? ബിജെപി സംസ്ഥാന അധ്യക്ഷനെ നാളെ അറിയാം

ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ആണെങ്കിലും മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് രീതിയാണ് ബിജെപിയുടേത്. അതിനാൽ കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുന്ന ഒരാൾ മാത്രമാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക.

കൂടുതൽ വായിക്കൂ
08:40 PM (IST) Mar 22

രാത്രിയുണ്ടായ അപകട മരണങ്ങൾ ആരുമറിയില്ലെന്ന് കരുതി, നിർത്താതെപോയ വാഹനങ്ങളടക്കം കണ്ടെത്തി പ്രതികളെയും പിടികൂടി

രാത്രിയിൽ അപകടം വരുത്തി നിർത്താതെ പോയ വാഹനങ്ങളും പ്രതികളെയും പോലീസ് പിടികൂടി. രഘു, സുരേഷ് കുമാർ എന്നിവരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കി സനീർ, ജയ് വിമൽ എന്നിവരെയാണ് നൂറനാട് സി ഐയും സംഘവും അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ
08:30 PM (IST) Mar 22

ലിംഗം ഛേദിച്ചത് താനെന്ന് പെൺകുട്ടിയുടെ മൊഴി, തള്ളി ഗംഗേശാനന്ദ; ഒടുവിൽ അന്വേഷിച്ച് പൊലീസ്, കേസ് വിചാരണയ്ക്ക്

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസ് വിചാരണക്കോടതിക്ക് കൈമാറി. പെൺകുട്ടിയുടെ പീഡന പരാതിയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കേസിനാധാരം.

കൂടുതൽ വായിക്കൂ
08:28 PM (IST) Mar 22

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റില്‍ അന്വഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി; റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. 

കൂടുതൽ വായിക്കൂ
08:17 PM (IST) Mar 22

ചങ്ങാതിമാരായ പ്രതികൾ തമ്മിൽ റീൽസിന്‍റെ പേരിൽ തർക്കം, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; 2 പേർ പിടിയിൽ

കുന്നംകുളത്ത് റീൽസിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുന്നു.

കൂടുതൽ വായിക്കൂ
08:10 PM (IST) Mar 22

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്, മാർച്ച് 5 മുതൽ 19 വരെയുള്ള കണക്കുമായി എക്സൈസ്, 2.37 കോടി മൂല്യമുള്ള ലഹരി പിടിച്ചു

മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടത്തിയ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൽ രണ്ടാഴ്ചയ്ക്കിടെ 873 പേർ അറസ്റ്റിലായി. 2.37 കോടിയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. സ്കൂൾ പരിസരത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ വായിക്കൂ
08:08 PM (IST) Mar 22

കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൂടുതൽ വായിക്കൂ
07:56 PM (IST) Mar 22

വീട്ടുജോലിക്കിടെ അലമാര തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചു, ആരുമറിയാതെ നൈസായിട്ട് സ്വർണം കവർന്നു; പിടിവീണു

തൃശ്ശൂരിൽ 13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിലായി. വീട്ടുജോലിക്കാരി സന്ധ്യ, സ്വർണ്ണം മോഷ്ടിച്ച് സുഹൃത്ത് ഷൈബിനെ ഏൽപ്പിച്ചു.

കൂടുതൽ വായിക്കൂ
07:45 PM (IST) Mar 22

വാഗമണിൽ പാരാഗ്ലൈഡ‍ിംഗ് നടത്തി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ഇന്‍റർനാഷണൽ ഫെസ്റ്റിവലിന് നാളെ കൊടിയിറക്കം

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാഗമണ്ണിൽ പാരച്യൂട്ടിൽ പറന്നു

കൂടുതൽ വായിക്കൂ
07:42 PM (IST) Mar 22

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം! ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് ആര്‍സിബി

ഫിലിപ് സാള്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, ടിം ഡേവിഡ് ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആര്‍സിബിയുടെ വിദേശ താരങ്ങള്‍.

കൂടുതൽ വായിക്കൂ