Asianet News MalayalamAsianet News Malayalam

'കാലന്റെ ബെൽറ്റിൽ നിന്ന് രക്ഷിക്കാൻ കണ്ടുപിടിച്ച ഒന്നാണത്, ഒരു പിടിവള്ളി'; സീറ്റ് ബെൽറ്റിനെ കുറിച്ച് എംവിഡി

മുന്‍സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നവര്‍ യാത്രകളില്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് എംവിഡി.

kerala mvd says about importance of wearing seat belts
Author
First Published May 23, 2024, 10:06 PM IST

തിരുവനന്തപുരം: റോഡ് യാത്രകളില്‍ സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മുന്‍സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നവര്‍ യാത്രകളില്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് എംവിഡി അറിയിച്ചു. ഒരു വാഹനം ഏത് നിമിഷത്തിലും അപകടത്തില്‍പ്പെടാം. ആ അടിയന്തിര ഘട്ടത്തില്‍ വാഹനം നിയന്ത്രണത്തിലോ അല്ലാതേയോ നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. അത്തരം അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാരെ രക്ഷിക്കാന്‍ കണ്ടുപിടിച്ച ഒന്നാണ് സീറ്റ് ബെല്‍റ്റെന്ന് എംവിഡി അറിയിച്ചു.  

എംവിഡി അറിയിപ്പ്: 'സീറ്റ് ബെല്‍റ്റ് - ഒരു അധിക സുരക്ഷാ വള്ളി. ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ലെന്ന് തോന്നുന്ന, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒന്നിനെ സുരക്ഷ എന്നു പറയാം. സീറ്റ് ബെല്‍റ്റ് എന്ന അധിക സുരക്ഷാ ഉപാധിയും അങ്ങനെയാണ്, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല. യാത്രയില്‍ എപ്പോഴാണ് സീറ്റ് ബെല്‍റ്റ് ആവശ്യം വരുക? ഉത്തരം ലളിതം: വഴിയില്‍ ഒരു കാക്കിക്കുപ്പായക്കാരനെ കാണുമ്പോള്‍. അന്നേരം വലിച്ചാല്‍ ഇതൊട്ട് വരുകയുമില്ല. 1000 രൂപ പോയി കിട്ടും. സീറ്റ് ബെല്‍റ്റെന്ന വള്ളിക്കെട്ടിന്റെ സ്വഭാവം അതാണ്.'

'ഒരു വാഹനം റോഡില്‍ ഏതു നിമിഷത്തിലും ഒരു അപകടത്തില്‍പ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തില്‍ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന്  നിര്‍ത്തപ്പെടും. ചിലപ്പോള്‍ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ കാലന്റെ ബെല്‍റ്റില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ശരിയായും നിര്‍ബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കില്‍ നിന്നും ഒരു പക്ഷെ പിന്നിലേയ്ക്ക് വലിയ്ക്കാന്‍ ഒരു പിടിവള്ളി, അതാണ് സീറ്റ് ബെല്‍റ്റ്.'

വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios