09:33 PM (IST) Jun 07

പ്രവാചക നിന്ദയിൽ അറസ്റ്റ്

മുഹമ്മദ് നബിക്കെതിരെ പരാമർശവുമായി ബന്ധപ്പെട്ട് കാൺപൂരിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിലായി. ഹർഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്

09:32 PM (IST) Jun 07

തൃശ്ശൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വപ്നാ സുരേഷിൻ്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് തൃശ്ശൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പില്‍ മുന്‍ എംഎല്‍എ എംപി വിന്‍സന്‍റ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഭിലാഷ് പ്രഭാകർ, ജില്ലാ പ്രസിഡണ്ട് ഒജെ ജനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

08:47 PM (IST) Jun 07

കൊപ്ര കളത്തിലെ തീ

08:45 PM (IST) Jun 07

കൊപ്ര കളത്തിന് തീ പിടിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ കൊപ്ര കളത്തിന് തീ പിടിച്ചു. ആളപായമില്ല. ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

07:41 PM (IST) Jun 07

പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്

ബിരിയാണി പാത്രത്തിൽ സ്വർണ്ണം കടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് ഉന്തുംതള്ളിനും ഇടയാക്കി.

07:40 PM (IST) Jun 07

പാലക്കാട് യുവമോർച്ച പ്രതിഷേധം

സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ബിരിയാണി ചെമ്പുമായി പാലക്കാട് സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡിൽ കുത്തിയിരിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

07:38 PM (IST) Jun 07

സെക്രട്ടേറിയേറ്റിലേക്ക് എസ്ഡിപിഐ മാർച്ച്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് എസ്‌ഡിപിഐ പ്രവർത്തകരും മാർച്ച് നടത്തുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

07:36 PM (IST) Jun 07

മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ്

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു. സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തത് ശിവശങ്കർ വഴിയാണെന്നും മുൻ മന്ത്രി കെടി ജലീലിനും ഇതിൽ പങ്കുണ്ടെന്നും സലാം ആരോപിച്ചു.

07:34 PM (IST) Jun 07

സ്വപ്നക്കെതിരെ മുഖ്യമന്ത്രി

സ്വപ്നയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം തള്ളിയ പഴയ കാര്യങ്ങൾ പ്രതിയെ കൊണ്ട് വീണ്ടും പറയിപ്പിക്കുകയാണ്. വസ്തുകളുടെ തരിമ്പ് പോലുമില്ലെന്നും അസത്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാമെന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

07:08 PM (IST) Jun 07

യൂത്ത് കോൺഗ്രസ് മാർച്ചിൽ നിന്ന്

07:06 PM (IST) Jun 07

എലിപ്പനി മരണം 15

സംസ്ഥാനത്ത് കൊവിഡിനൊപ്പം എലിപ്പനി ഭീതിയും ഉയരുകയാണ്. ഇന്ന് ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. വയനാട്ടിലാണ് മരണം നടന്നത്. ഇന്ന് 32 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ എലിപ്പനി മരണം 15 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

07:05 PM (IST) Jun 07

സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 2271 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 416 കേസുകളാണ്. രണ്ട് കൊവിഡ് ബാധിതരുടെ മരണം ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

07:03 PM (IST) Jun 07

'മുഖ്യമന്ത്രി രാജിവെക്കണം'

മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.

05:46 PM (IST) Jun 07

പ്രതികരിക്കാതെ മുഖ്യമന്ത്രി

ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചു. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയും സംഘവും വിമാനത്താവളത്തിന് പുറത്തേക്ക് പോയി

വാർത്ത വിശദമായി

04:21 PM (IST) Jun 07

സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനം പൂർണമായി കാണാം:

കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടപ്പോൾ: 

04:18 PM (IST) Jun 07

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട് എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു. 

04:08 PM (IST) Jun 07

സോണിയ ഗാന്ധി ഇ ഡിക്ക് മുൻപാകെ നാളെ ഹാജരായേക്കില്ല

നാഷണൽ ഹെറാൾഡ് കേസ്;സോണിയ ഗാന്ധി ഇ ഡിക്ക് മുൻപാകെ നാളെ ഹാജരായേക്കില്ല.കൊവിഡ് ഇനിയും ഭേദമായിട്ടില്ല.ആരോഗ്യവസ്ഥയറിയിച്ച് ഇഡിക്ക് കത്ത് നൽകും.

03:27 PM (IST) Jun 07

കസ്തൂരിരംഗൻ റിപ്പോർട്ട് : അന്തിമ വിജ്ഞാപനം വൈകും

 റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നിൽ എത്തിയ പരാതികൾ പഠിക്കാൻ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു .മുൻ വനമന്ത്രാലയം ഡിജി സഞ്ജയ് കുമാർ ഐഎഫ്എസ് അധ്യക്ഷനായാണ് മൂന്നംഗ സമിതി .പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രം തുടർ നടപടി .കേരളത്തിലെ ക്രൈസ്തവസഭകളില്‍ നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികൾ എത്തിയ സാഹചര്യത്തിലാണ് കേന്ദ്രനടപടി.

02:46 PM (IST) Jun 07

വാരണാസിയിലെ സത്രവും ധര്‍മ്മശാലയും നവീകരിക്കാന്‍ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സത്രവും ധര്‍മ്മശാലയും നേരത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വകയായിരുന്നു.രാജാവില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് കൈമാറി കിട്ടിയ സത്രത്തിന്‍റെയും ധര്‍മ്മശാലയുടെയും നിലവിലെ സ്ഥിതി പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം വാരണാസിയില്‍ സന്ദര്‍ശനം നടത്തി പുതുക്കിയ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനുള്ളില്‍ നവീകരണം നടത്താനുള്ള നടപടി ബോര്‍ഡ് തലത്തില്‍ കൈക്കൊള്ളും

.

02:21 PM (IST) Jun 07

നടിയെ ആക്രമിച്ച കേസ്

അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി