ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു. ആയുർവേദ വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ശുപാർശ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു. ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം ശുപാർശ ചെയ്തിരിക്കുന്നത്. എൻജിഒ അസോസിയേഷൻ ഡിഎച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയുടെ പേരിലാണ് ലെറ്റർ പാഡ്. ശുപാർശ നൽകിയിട്ടില്ലെന്നും ലെറ്റർ പാഡിനെക്കുറിച്ച് അറിയില്ലെന്നും അസോസിയേഷൻ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ അന്യായമായി സ്ഥലംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച് സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ പ്രതിഷേധിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ശുപാർശയുമായി കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം അവസാനം എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ പത്ത് വർഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.


