കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടക്കാത്തതിൽ തെറ്റായ കാരണം ചൂണ്ടിക്കാട്ടിയ ഡയറക്ടറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള നിർദ്ദേശം ധനവകുപ്പ് നൽകണം. അഴിമതി മൂടി വെക്കാനാണ് ഓഡിറ്റ് നടത്താത്തത്. ഓഡിറ്റ് മാറ്റി വച്ച് സർക്കാർ അഴിമതിക്ക് കുട പിടിക്കുകയാണ്.  നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

അതേ സമയം ഓഡിറ്റ് വിവാദം വാർത്ത പുറത്തായതിൽ ലോക്കൽ ഫണ്ട് ഡയറക്ടർ വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിൽ അതൃപ്തി പ്രകടിപ്പിച്ചു. ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് കൂട്ടായ്മയിലാണ് ഡി സാങ്കി അതൃപ്തി പ്രകടിപ്പിച്ചത്. എന്നാൽ വാർത്താപ്രാധാന്യം ലഭിച്ചത് വ്യക്തിപരമായി ഗുണം ചെയ്യുമെന്നുമാണ് ഡി.സാങ്കിയുടെ വാട്സാപ്പ് സന്ദേശം.