പെറ്റി കേസുകളുടെ പേരിൽ പൊലീസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കരുതെന്ന് ഡിജിപി ഉത്തരവിട്ടു.

തിരുവനന്തപുരം: പെറ്റിക്കേസുകളുടെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കി. ഡിജിപിയുടെ പുതിയ തീരുമാനം നിരവധി അപേക്ഷകർക്ക് ഗുണകരമാകും. പഠനാവശ്യത്തിനും ജോലിക്കും ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടത് പൊലീസാണ്. സ്ഥിര താമസക്കാരും ദീര്‍ഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതാത് പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. കേസുകളിൽ ഉൾപ്പെട്ടവര്‍ക്ക് പൊലീസ് ക്ലിയറൻസ് നൽകാറില്ല. പെറ്റി കേസുകളിൽ പെട്ടവര്‍ക്കും ഗതാഗത നിയമങ്ങൾ ലംഘിച്ച കേസിൽ പിഴ അടച്ചവര്‍ക്ക് പോലും നിലവിൽ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ട്.

തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഡിജിപിയുടെ ഇടപെടൽ. പുതിയ ഉത്തരവിറക്കിയതോടെ പല സ്റ്റേഷനുകളിൽ തടഞ്ഞുവച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളിൽ പൊലീസിന് തീരുമാനമെടുക്കാൻ കഴിയും. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അത് പാസ്പോര്‍ട്ട് ഓഫീസിൽ നിന്നാക്കി.

അതേ സമയം നിരവധി തവണ ബോധപൂർവ്വം ഗതാഗതനിയമ ലംഘനം നടത്തിയവരുണ്ടെങ്കിൽ അത്തരം കേസുകൾ പ്രത്യേകം തന്നെ പരിശോധിക്കും. മത്സരയോട്ടം, അലക്ഷ്യമായ വാഹമോടിച്ച് അപകടം വരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആവർത്തിച്ചു ചെയ്തവര്‍ക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശോധിച്ചുമാത്രമേ തീരുമാനമെടുക്കൂ.

YouTube video player

വിദേശത്തേക്ക് പോകേണ്ടവ‍ർക്കുള്ള ക്ലിയറൻസ് സ‍ർട്ടിഫിക്കറ്റ് ഇനി പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കില്ല

പണമടച്ചാൽമതി, തോക്ക് ഉപയോഗിക്കാൻ കേരളാ പൊലീസ് പരിശീലനം നൽകും, നിബന്ധനകളറിയാം

പണമടച്ചാൽ പൊതുജനങ്ങള്‍ക്കും തോക്ക് ഉപയോഗിക്കാൻ പൊലീസ് പരിശീലനം നൽകും. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപയടച്ചാൽ 13 ദിവസമാണ് പരിശീലനം നൽകുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലാകും ആയുധ പരിശീലനം നൽകുക. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പണടച്ചാൽ വെടിയുണ്ടകള്‍ പൊലീസിൽ നിന്നും വാങ്ങാം. പരിശീലനം പൂർത്തിയാക്കിവർക്ക് പൊലീസ് സർട്ടിഫിക്കറ്റും നൽകും. റൈഫിൽ ക്ലബിലെ അംഗങ്ങള്‍ക്കും പണടച്ചാൽ പരിശീലനത്തിൽ പങ്കെടുക്കാം.

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും നിർബന്ധമാണ്. തോക്ക് ലഭിച്ചിട്ടുള്ള പലർക്കും ഉപയോഗിക്കാൻ അറിയില്ല. അതിനാൽ സുരക്ഷിതമായി ആയുധം ഉപയോഗിക്കാൻ പരിശീലനം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

Vinitha murder : രാജേന്ദ്രന്‍ കൊടും ക്രിമിനല്‍; ജോലിക്കെത്തിയത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ

പക്ഷെ ഉത്തരവിറങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും ബറ്റാലിയനുകളിൽ പരിശീനം തുടങ്ങിയിട്ടില്ല. ഉത്തരവിലെ ഒരു അവ്യക്തത മാറ്റണമെന്ന് ബാറ്റാലിയൻ എഡിജിപി ആവശ്യപ്പെട്ടു. തോക്ക് ലൈസൻസിനായി അപേക്ഷിച്ചിരിക്കുന്നവ‍ര്‍ക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് ഉത്തരവിൽ ഒരു ഭാഗത്ത് പറയുന്നു. എന്നാൽ സ്വന്തമായി തോക്കുള്ളവർക്ക് മാത്രമാകും പരിശീലനം നൽകുകയെന്ന് മറ്റൊരു നിബന്ധനയിൽ വ്യക്തമാക്കുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉപദ്രവകാരികളായ പന്നിയെ വെടിവയ്ക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. തോക്ക് ലൈസൻസുള്ളവരുണ്ടെങ്കിലും പരിശീലനം ലഭിച്ചവരില്ലെന്നതാണ് തദ്ദേശ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. പൊലീസിന്റെ പുതിയ ഉത്തരവ് ഇത്തരക്കാർക്ക് ഉപയോഗപ്പെട്ടേക്കും. പരിശീലനം കിട്ടിയവർ ദുരുപയോഗം ചെയ്യുമോ എന്നുള്ള ആശങ്ക ഉയരുന്നുണ്ട്. പക്ഷെ തോക്ക് ലൈസൻസ് നൽകുന്നത് തന്നെ കർശനമായ ഉപാധികളോടെ ആയതിനാൽ ആശങ്ക വേണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ പൊലീസ് പരിശീലനം ലഭിക്കുന്നവർ ആയുധങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവർക്ക് പരിശീലനം നൽകാനുള്ള സാധ്യതയുണ്ടോയെന്ന എന്ന പ്രശ്നം ബാക്കിയാണ്.