ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്‍റലിജൻസ് ഐജി ഹർഷിത അട്ടലൂരിയെ (Harshitha Attaluri) തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചിരിക്കുന്നത്.
