സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പത്തനംതിട്ട എസ്‌പി ഉമേഷിനോട് വിശദീകരണം തേടിയിട്ടുണ്ട്

കോഴിക്കോട്: സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. നടപടിക്ക് മുന്നോടിയായി ഉമേഷിനോട് പത്തനംതിട്ട എസ്‌പി വിശദീകരണം തേടി. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് അവസാനമായി ഉമേഷിനെ സസ്പെൻ്റ് ചെയ്തത്. സർവീസിലിരിക്കുമ്പോഴും സസ്പെൻഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായെന്ന് വിവിധ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടകം പല തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് ഏറെ കാലമായി സസ്പെൻഷനിൽ കഴിയുകയാണ്. ഇതിനിടെയാണ് പിരിച്ചുവിടാനുള്ള നീക്കം.

Add Asianetnews as a Preferred SourcegooglePreferred

പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പത്തനംതിട്ട എസ്‌പി നോട്ടീസ് നൽകിയത്. ഇതിനോടകം മൂന്ന് തവണ സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള ഉമേഷ് വള്ളിക്കുന്ന് സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നയാളാണ്. മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോൾ ബുദ്ധിമുട്ടെന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റി. ഉമേഷ് വള്ളിക്കുന്ന് പരിഹസിച്ചിരുന്നു.