Asianet News MalayalamAsianet News Malayalam

അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം! പുതിയ ന്യൂനമർദ്ദം കേരളത്തിന് ഭീഷണിയാകുമോ? അറിയേണ്ടതെല്ലാം

ന്യൂന മർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്

Kerala rain alert news november 15 weather report next five days rain chance details here asd
Author
First Published Nov 14, 2023, 10:26 PM IST

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തിന് തത്കാലം മഴ ഭീഷണിയില്ലെന്നാണ് സൂചന. അടുത്ത 5 ദിവസത്തെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നൽകുന്ന സൂചന അതാണ്. ഈ ദിവസങ്ങളിൽ നിലവിൽ ഒരു ജില്ലയിൽ പോലും യെല്ലോ അല‍ർട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ന്യൂന മർദ്ദം നവംബർ 16 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷം ചിലപ്പോൾ കേരളത്തിലെ മഴ സാഹചര്യം മാറിയേക്കാം.

2024 ൽ കേരളത്തിലെ അവധി ദിനങ്ങൾ! കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്, മൊത്തം 17 അവധി, 43 നിയന്ത്രിത അവധി ദിനങ്ങളും

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് നാളെ ( 15-11-2023 ) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ ( 15-11-2023 ) രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios