കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ വധഭീഷണിയെന്ന് കെഎം ഷാജി എംഎല്‍എ ഡിജിപിക്ക് പരാതി നൽകി. ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയതാണ് പരാതി. എംഎല്‍എയുടെ സെക്രട്ടറി സ്ക്രീൻഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂർ പൊലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങൾ ശേഖരിച്ചു. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കാനും സാധ്യതയുണ്ട്. എന്നാലിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്നു, കെഎം ഷാജിക്കെതിരെ പൊലീസിൽ പരാതി

അതേസമയം കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ പൊലീസിൽ പരാതി നല്‍കി. കൊവിഡ് 19 നെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്നെന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.