കൊല്ലത്ത് അപകടത്തിൽപെട്ട വാഹനത്തിൽ നിന്ന് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം. ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

YouTube video player