രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 

കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ദിവസം പോലും ഡി വൈ എഫ് ഐ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല. ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് വേദിയിൽ കെപിസിസി പ്രസിഡന്‍റ് ഡിവൈഎഫ്ഐ മാതൃകയെ ഉയര്‍ത്തി കാണിച്ചത് ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്നും സതീശന്‍ വ്യക്തമാക്കി.