കോന്നി, വട്ടിയൂര്‍കാവ് തോൽവിയിൽ സംസ്ഥാന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം.

തിരുവനന്തപുരം: ഉപതെഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ കെപിസിസി അന്വേഷണ കമ്മീഷനെ വയ്ക്കില്ല. പരാജയകാരണങ്ങൾ എല്ലാവർക്കും അറിയാമെന്നും ഇനി പ്രത്യേകം അന്വേഷിക്കേണ്ടെന്നും ആണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന പൊതുവികാരം. വാളയാർ മുതൽ തിരുവനന്തപുരം വരെ കെപിസിസി ലോങ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. കൊച്ചി മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനം കെപിസിസി പ്രസിഡന്റിന് വിട്ടു.

ഇന്നലെ ചേർന്ന കോണ്‍ഗ്രസിന്‍റെ സംസ്ഥാന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ആണ് ഉയർന്നത്. കോന്നി, വട്ടിയൂര്‍കാവ് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത്. പ്രചരണത്തില്‍ അടക്കം നേതൃത്വം ഇടപെട്ടില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കാര്യമായ പ്രചാരണം തോറ്റ രണ്ട് മണ്ഡലങ്ങളില്‍ നടന്നില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പാളിച്ചകൾ ഉണ്ടായെന്നും പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നു. 

Read more: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെപിസിസി നേതൃത്വത്തിന് വന്‍ വിമര്‍ശനം

ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വൈകീട്ട് നാലിനാണ് യോഗം. സിറ്റിംഗ് സീറ്റുകളായ വട്ടിയൂർകാവിലെയും കോന്നിയിലെയും തോൽവിയും എറണാകുളത്തെ വോട്ടും കുറഞ്ഞതും പ്രത്യേകം ചർച്ചയാകും. പിസിസി പുന:സംഘടന സംബന്ധിച്ച അന്തിമചർച്ചയും യോഗത്തിലുണ്ടാകും. പുന:സംഘടന വേഗത്തിലാക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.