Asianet News MalayalamAsianet News Malayalam

കൊവിഡ്: സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ കെഎസ്ഡിപി, കുറഞ്ഞ വിലയില്‍ 10 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ബോട്ടിലുകള്‍

  • കുറഞ്ഞ വിലയില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കാന്‍ നടപടിയുമായി കേരള സര്‍ക്കാര്‍. 
  • വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്(കെഎസ്ഡിപി) ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 
ksdp produce Sanitizers at low price
Author
Thiruvananthapuram, First Published Mar 13, 2020, 7:28 PM IST

തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സാനിറ്റൈസറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കുറഞ്ഞ വിലയില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ നടപടിയുമായി കേരള സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്(കെഎസ്ഡിപി) ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 

നിലവില്‍ സാനിറ്റൈസര്‍ കെഎസ്ഡിപി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിപണിയിലെ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപി സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. പത്തുദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോര്‍മുല പ്രകാരമാണ് സാനിറ്റൈസര്‍ തയ്യാറാക്കിയത്. നിലവില്‍ സാനിറ്റൈസര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സാനിറ്റൈസര്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപിയില്‍ നിര്‍മ്മാണം തുടങ്ങിയത്. കെ എസ് ഡി പിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷന്‍ തയ്യാറാക്കിയത്. ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടില്‍ പൂര്‍ത്തിയാകും. പത്തു ദിവസത്തിനകം ഒരു ലക്ഷം ബോട്ടില്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു (കെ.എം.എസ്.സി.എല്‍) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എല്‍ വെയര്‍ഹൗസുകളില്‍ എത്തിച്ചത്. പൊതുവിപണിയില്‍ 100 മില്ലി സാനിറ്റൈസറിന് 150 മുതല്‍ 200 രൂപ വരെയാണ് വില. എന്നാല്‍ കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന അര ലിറ്റര്‍ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios