കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് റാന്നി സ്വദേശി വി.ജി രാജൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

YouTube video player