Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി പെൻഷൻ; സെപ്റ്റംബറിലെ തുക ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

KSRTC Pension High Court to pay September amount before Onam
Author
First Published Sep 4, 2024, 6:17 PM IST | Last Updated Sep 4, 2024, 6:17 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ  നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ്  മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു.  ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios