Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസിയുടെ നിലനിൽപ്പിന് സ്വിഫ്റ്റ് അനിവാര്യം, ഹർജികൾ തള്ളിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ആന്റണി രാജു വിശദീകരിച്ചത്

KSRTC Swift Minister Antony Raju welcomes Kerala High court decsion
Author
Thiruvananthapuram, First Published Jul 8, 2022, 5:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കേരള ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.

കെഎസ്ആർടിസി സംരക്ഷിക്കാൻ സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കും, യൂണിയനുകളുമായി ചർച്ച നടത്തും-മുഖ്യമന്ത്രി

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ആന്റണി രാജു വിശദീകരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് 10 വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ്. ഈ സ്വിഫ്റ്റ് ബസ് സർവീസുകളിൽ നിന്നുള്ള വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

സ്വിഫ്റ്റ് വരുമാനം കെഎസ്ആർടിസി അക്കൌണ്ടിൽ, കോർപ്പറേഷനെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതം; ഗതാഗത മന്ത്രി

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയാണ് കെ സ്വിഫ്റ്റ്. ഇതിനെതിരായ ഹര്‍ജികള്‍ ഇന്നാണ് കേരള ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ  നയത്തിന്‍റെ  ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ  ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.

കെഎസ്ആർടിസി വർക്‌ഷോപ്പുകളുടെ എണ്ണം 93 ൽ നിന്ന് 22 ആക്കും: മന്ത്രി ആന്റണി രാജു

കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ല. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണ്. യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios