മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഉദ്ദേശം സദുദ്ദേശപരമെങ്കിൽ സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം പോലെയല്ല കോൺഗ്രസ്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റാൽ ഡിവൈഎഫ്ഐ അതുവരെ പറഞ്ഞതൊക്കെ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിൻ്റെ വാഴ്ത്തുപാട്ടുകാരാവും. കോൺഗ്രസ് അതിൽ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.


