Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ടെർമിനലിൽ നിന്നും ഒഴിയണം, കോഴിക്കോട്ട് കടയുടമകൾക്ക് നോട്ടീസ്

അറ്റകുറ്റപണി തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് കെടിഡിഎഫ്സി നല്‍കിയ നോട്ടീസില്‍ പറയുന്നത്. 

 

ktdfc notice to  shopkeepers to vacate Kozhikode KSRTC terminal
Author
Kozhikode, First Published Oct 29, 2021, 1:31 PM IST

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി(ksrtc) ടെർമിനലിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടി (chennai iit) കണ്ടെത്തിയ സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. അറ്റകുറ്റപണി തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് കെടിഡിഎഫ്സി (ktdfc) നല്‍കിയ നോട്ടീസില്‍ പറയുന്നത്. 

കെഎസ്ആർടിസി കെട്ടിട സമുച്ചയം മൊത്തമായി നടത്തിപ്പിന് അലിഫ് ബില്‍ഡേഴ്സ് കരാറെടുക്കുന്നതിന് മുന്നേ തന്നെ ബസ് സ്റ്റാന്റിന് സമീപം ചെറിയ കടകൾ നടത്തിവരുന്നവവർക്കാണ് കെടിഡിഎഫ്സി ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 31 നകം കെട്ടിടത്തില്‍നിന്നും മാറണമെന്നും നിവിലുള്ള കരാർ റദ്ദാക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. 

read more കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍, നിർമ്മാണ അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്

സ്ക്വയർ ഫീററിന് 1,800 രൂപ നിരക്കില്‍ മാസം തോറും ലക്ഷങ്ങൾ വാടക നല്‍കിയാണ് താഴെ നിലയിലെ അഞ്ച് കടകൾ പ്രവർത്തിക്കുന്നത്. അറ്റകുറ്റപണി കഴിഞ്ഞാല്‍ ഇവർക്ക് ഇതേ സ്ഥലത്ത് തന്നെ വ്യാപാരം പുനരാരംഭിക്കാനാകുമോയെന്ന് നോട്ടീസില്‍ പറയുന്നില്ല.

ബലക്ഷയമെന്ന് റിപ്പോർട്ട്: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഗതാഗതമന്ത്രിയുടെ ഉത്തരവ്

നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. കെടിഡിഎഫ്സിയും അലിഫ് ബില്‍ഡേഴ്സും തമ്മിലുള്ള ഒത്തുകളിക്ക് തെളിവാണ് പുതിയ നടപടിയെന്നാണ് ഉയരുന്ന വിമർശനം. വിഷയത്തില്‍ കെടിഡിഎഫ്സി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

read more  ആലിഫ് ഗ്രൂപ്പിന് കോഴിക്കോട് ബസ് സ്റ്റാന്റ് പാട്ടത്തിന് നൽകിയത് ധന-ഗതാഗത വകുപ്പുകളുടെ എതിർപ്പ് മറികടന്ന്

read more ഡിപ്പോ എങ്ങോട്ട് മാറ്റും?; കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയില്‍

 

 

Follow Us:
Download App:
  • android
  • ios