Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണം; ഹൈക്കോടതിയിൽ ഹർജി

മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. 

Landslides in Wayanad Victims should be compensated Petition in High Court
Author
First Published Aug 9, 2024, 4:57 PM IST | Last Updated Aug 9, 2024, 4:57 PM IST

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ​ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുക, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുക, പ്രദേശത്തെ അനധികൃത നിർമ്മാണം, ഖനനം , കയ്യേറ്റം എന്നിവ സിബിഐ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങളന്വേഷിക്കാൻ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, സംസ്ഥാനത്തിനോട് കൃത്യമായ ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ പറയുക എന്നിവയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ. 

Latest Videos
Follow Us:
Download App:
  • android
  • ios