Asianet News MalayalamAsianet News Malayalam

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ്, കരാര്‍നിയമനം പൂര്‍ണ്ണമായും എംപ്ലോയ്മെന്‍റ്എക്സ്ചേഞ്ച് വഴിയാക്കണം'

.സഹകരണ മേഖലയിലടക്കം നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും ഇടതുമുന്നണിയോഗത്തില്‍ ആവശ്യം

 ldf demand tranparenrcy in appointments
Author
First Published Nov 10, 2022, 4:11 PM IST

തിരുവനന്തപുരം: നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍ നിയമനങ്ങൾ പൂര്‍ണ്ണമായും എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് വഴി നടക്കുന്നു എന്ന് ഉറപ്പ് വരുത്തണം. സ്ഥിരം നിയമനങ്ങൾ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിൽ അടക്കം നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. യുവാക്കളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകാൻ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗത്തിൽ ഉയര്‍ന്ന അഭിപ്രായങ്ങൾക്ക് പ്രസക്തിയേറുന്നത്.  വികസന രേഖയുടെ ഭാഗമാക്കാമെന്ന നിലപാടാണ് ഇടതുമുന്നണി കൺവീനര്‍ യോഗത്തിൽ എടുത്തത് 

രണ്ട് വർഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ, 'വിവാദ കത്തിൽ' ഹൈക്കോടതിയിൽ ഹർജി

കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്, സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് കോടതി, മേയർ വിശദീകരണം നൽകണം

Follow Us:
Download App:
  • android
  • ios