കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. പക്ഷേ നല്ല പ്രതിപക്ഷമാകാൻ അവർക്ക് കഴിയണം. ബി ജെ പി യെ എന്ത് വില കൊടുത്തും എതിർക്കും. അവർ ഉയർന്ന് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്രഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സി പി എം കേന്ദ്രകമ്മറ്റി അംഗം ടി എം തോമസ് ഐസക്. ഇടതുപക്ഷത്തിനെതിരെ യുദ്ധ സന്നാഹമൊരുക്കുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെക്കി ഞെരുക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു.
കിഫ്ബിയെ തകർക്കാൻ വലീയ ശ്രമം നടന്നു. കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല. പക്ഷേ നല്ല പ്രതിപക്ഷമാകാൻ അവർക്ക് കഴിയണം. ബി ജെ പി യെ എന്ത് വില കൊടുത്തും എതിർക്കും. കൊവിഡ് വൈറസ് പോലെ ബി ജെ പി വൈറസും കേരളം പ്രതിരോധിക്കും.അവർ ഉയർന്ന് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, ഇന്ന് നിയമസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ചർച്ച അക്ഷരാർത്ഥത്തിൽ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു. ചർച്ചയുടെ ഒടുവിൽ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയർത്തിയ മാത്യു കുഴൽനാടൻ എം എൽ എയോട് ക്ഷോഭിക്കുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു. മാത്യു കുഴൽനാടന്‍റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി 'മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാര'മെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു.
