ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെ

തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.

സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.

ആശ്വാസമില്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ