പിഎസ്‍സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും അതിൽ എസ്‍സി-എസ്ടി പ്രാതിനിധ്യമില്ലെങ്കിൽ നിയമനങ്ങൾ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വർ​ഗ, ജാതി വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‍സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും അതിൽ എസ്‍സി-എസ്ടി പ്രാതിനിധ്യമില്ലെങ്കിൽ നിയമനങ്ങൾ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഉമ്മൻ ചാണ്ടി സിഎസ്ഡിഎസിന് കോളേജ് അനുവദിച്ചു. പക്ഷെ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആ കോളേജ് താൻ നടപ്പിലാക്കും. അത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ കുറവ് വന്നത് എസ്‍സി, എസ്ടി ഫണ്ടിനെ ബാധിക്കാത്ത രീതിയിൽ പ്രഖ്യാപിച്ചു. കല്ലുമാല ബഹിഷ്കരണസമരം കേരള നവോഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഇനിയും തുടരേണ്ട നവോത്ഥാനത്തിന് സർക്കാർ എന്നും കൂടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.