ദില്ലി: കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടത് മുന്നറിയുടെ വിജയെന്ന് യെച്ചൂരി പറഞ്ഞു. 

സർക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നൽകി. പാർട്ടി കൂട്ടായി എടുത്ത തീരുമാനം ഗുണം ചെയ്തുവെന്ന് പറഞ്ഞ യെച്ചൂരി, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ നേതൃത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിനും ജനം അംഗീകാരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കേരളം ചുവന്നു; വന്‍ വിജയത്തിലേക്ക് ഇടത് മുന്നണി; പുതുപ്പള്ളിയിലടക്കം യുഡിഎഫിന് തോല്‍വി

സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചത്. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിനെതിനെയും ഒരു ഘട്ടത്തിൽ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. 

തത്സമയസംപ്രേഷണം: